ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ച്ച് ക​ട​ബാ​ധ്യ​ത; യു​വാ​വ് ജീ​വ​നൊ​ടു​ക്കി



പത്തനംതിട്ട: ഓണ്‍ലൈന്‍ ഗെയിംമും ട്രേഡിംഗും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെയും റമ്മി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചും ഇയാള്‍ക്ക് വന്‍ തുക നഷ്ടം വന്നതായി പോലീസ് പറഞ്ഞു.
ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരില്‍നിന്ന് വായ്പ വാങ്ങിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇത് തിരികെ നല്‍കാനാകാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
أحدث أقدم