മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ ചിലർ അപവാദ പ്രചരണം ... ചാണ്ടി ഉമ്മൻ



അപവാദ പ്രചാരണങ്ങൾ നടത്തുന്നവരിൽ ചില ബന്ധുക്കളും ഉൾപ്പെടുന്നുവെന്നതിൽ ദു:ഖമുണ്ട് എന്നും, മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും തുടർ ചികിത്സ വൈകിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഡോക്ടർ പറഞ്ഞ മരുന്നെല്ലാം നൽകി. അദ്ദേഹത്തിന്റെ ആരോഗ്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മരുന്നാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും ഹൃദയവേദനയോടെയാണ് സൈഡ് എഫക്ടുള്ള മരുന്ന് കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മൻചാണ്ടി തന്നെ നേരിട്ടെത്തിയത്. മകൻ ചാണ്ടി ഉമ്മന്റെയും പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
Previous Post Next Post