യുഎസ്എയിലെ ന്യൂയോര്‍ക്കില്‍ കഴിയുന്ന മലയാളി കുടുംബം അടുത്തയിടെ കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ റോഡുകള്‍ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.. ട്രോളർന്മാർക്ക് ചാകര !

റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തി.

യുഎസില്‍ മെഡിസിനില്‍ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോര്‍ക്കിലുള്ള മലയാളി മുഖ്യമന്ത്രിയായ തന്നെ കാണാന്‍ എത്തിയത്. മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. അവര്‍ കുടുംബമായ തൃശൂരില്‍നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോള്‍ ഭയങ്കര ആശ്ചര്യം. ന്യൂയോര്‍ക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവര്‍ പരസ്പരം പറഞ്ഞു. ടണലിനുള്ളില്‍ കൂടി പോയപ്പോള്‍ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നും പറഞ്ഞു.. മുന്‍പ് അവര്‍ ഇതുവഴി പോയപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാല്‍ മാത്രം പോരാ, കൂടുതല്‍ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം തന്നോട് വെളിപ്പെടുത്തിയ ന്യൂയോര്‍ക്കിലെ മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
أحدث أقدم