നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു


 

കൊച്ചി : എറണാകുളം കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

 ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. 

പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post