കോട്ടയം : പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 4 സാംസ്കാരിക കേന്ദ്രങ്ങളും വാടകക്ക് -പണി കഴപ്പിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും വാടക നിശ്ചയിക്കാതിരുന്നതിനാൽ പൊതു പരിപാടികൾക്ക് വിട്ടു കൊടുക്കാതിരുന്ന കുമ്പന്താനം (3,000), മാരക്കാപ്പള്ളി, പറക്കാവ്, പത്താഴക്കുഴി (2000) സാംസ്കാരിക കേന്ദ്രങ്ങൾ ക്ക് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി വാടക നിശ്ചയിച്ച് പൊതു, സ്വകാര്യ ആവശ്യങ്ങൾക്ക് വിട്ടു കൊടുക്കുവാൻ തീരുമാനിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇവ വർഷത്തിൽ 2 ഗ്രാമ സഭകൾക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്.