12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ… റിക്ടർ സ്കെയിലിൽ 2.5 തീവ്രത


ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഉത്തരകാശിയിലെ സിറോർ വനമേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത് സിൻഹ പറഞ്ഞു.

ഭത്വരി ബ്ലോക്കിലെ സിറോർ വനമേഖലയിൽ പുലർച്ചെ 12.45നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അതേ പ്രദേശത്ത് തന്നെ രണ്ടാമത്തെ ഭൂചലനം രേഖപ്പെടുത്തി. എന്നാൽ തീവ്രത കുറവായിരുന്നുവെന്ന് ഉത്തരകാശിയിലെ ജില്ലാ ദുരന്ത നിവാരണ ഓഫീസർ പറഞ്ഞു. തുടർന്ന് രാവിലെ 10.10നാണ് മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തി. 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം


ഉത്തരകാശി പ്രദേശം ഇന്ത്യയുടെ ഭൂകമ്പ മേഖലയായ ‘V സോണിൽ’ ആണ് ഉൾപ്പെടുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉത്തരാഖണ്ഡിൽ 12 ഭൂചലനങ്ങൾ അനുഭവപ്പെട്ടു.
Previous Post Next Post