കൊച്ചിയിൽ വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം


കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ നിന്ന് ഹോൺ അടിച്ചതിലെ പ്രകോപനത്തിൽ വഴിയിൽ തടഞ്ഞു നിർത്തി ജീവനക്കാരന്റെ ഭീഷണി. തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി ന​ഗരത്തിൽ ബസ് ജീവനക്കാർ പ്രശ്നം ഉണ്ടാക്കുന്നത്.

കൊച്ചി കലൂരിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന് മുന്നിൽ പുകതുപ്പി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് കണ്ണൂർ സ്വദേശി അൻസാർ. ഇയ്യാൾ ജോലിചെയ്യുന്ന സ്വകാര്യബസ് റോഡിന്റെ നടുക്ക് നിർത്തിയപ്പോൾ പിന്നിൽ വന്ന് ഹോൺ അടിച്ചതോടെയാണ് ഭീഷണിയായി അൻസാർ പുറത്തിറങ്ങിയത്. അസഭ്യം പറഞ്ഞ് റോഡിന് നടുവിൽ കാർ തടഞ്ഞ അൻസാർ യാത്ര തടസപ്പെടുത്തി നിൽക്കുകയായിരുന്നു.

Previous Post Next Post