സംസ്ഥാനത്ത് മാർച്ച് 17ന് മെഡിക്കൽ സമരം; രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ചികിത്സയിൽ നിന്നും മാറിനിൽക്കും



 കോഴിക്കോട് : സംസ്ഥാനത്ത് മാർച്ച് 17ന് മെഡിക്കൽ സമരം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.

 മാർച്ച് 17ന് സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

17-ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക.

أحدث أقدم