പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ഒരു മരണം. കിഴക്കേച്ചോല സ്വദേശി അശ്വിൻ(18) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.