പാമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു ബഡ്ജറ്റിൻ്റെ വിശദാശംങ്ങൾ അറിയാം

പാമ്പാടി ഗ്രാമപഞ്ചായത്ത് 2023-24  വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡൻറ് ശ്രീ പി ഹരികുമാർ അവതരിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡാലി റോയ് അധ്യക്ഷയായി ഉൽപ്പാദന ,സേവന, പശ്ചാത്തല, മേഖലകളിലെ അനിവാര്യമായ വികസന പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് 28 കോടി 74 ലക്ഷം രൂപ വരവും  27 കോടി 43 ലക്ഷം രൂപ ചെലവും 1 കോടി 30 ലക്ഷം രൂപ  മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് ഐക്യകണ്ഠേന അംഗീകരിച്ചത് പഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പഴയ മത്സ്യ മാർക്കറ്റ് രാവും പകലും പ്രവർത്തിക്കുന്ന രീതിയിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക. കാർഷിക വിപണ കേന്ദ്രത്തിൻ്റെ പൂർത്തീകരിക്കുവാനുള്ള പണികൾ തീർക്കുക മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടത്തുക കമ്മ്യൂണിറ്റി ഹാൾ നവീകരണം തുടങ്ങിയ  പദ്ധതിയിൽ ഉൾപ്പെടുത്തി. കാർഷിക മേഖലയിൽ നൂതന കൃഷി രീതികൾ ആവിഷ്കരിക്കുക സേവന മേഖലയിൽ വയോജനങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, ഭിന്നശേഷിക്കാർ , തുടങ്ങി ഭവന നിർമ്മാണം, അങ്കണവാടികളുടെ പുനർനിർമ്മാണം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ, എല്ലാവർക്കും കുടിവെള്ളം, എന്നിവയ്ക്ക് ബഡ്ജറ്റ് ഊന്നൽ നൽകിയിരിക്കുന്നു പശ്ചാത്തല മേഖലയിൽ റോഡുകളുടെ വികസനം ,കെ കെ റോഡ് സൗന്ദര്യവൽക്കരണം ,ആരോഗ്യ ശുചിത്വ മേഖലകളിൽ കാലോചിതമായ പദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്നു ദുരന്തനിവാരണത്തിനായി തോടുകളുടെ ആഴം കൂട്ടൽ തോടുകളിലെ മാലിന്യങ്ങൾ നിർമാർജനം  തുടങ്ങിയവ ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു. സംസ്ഥാന സർക്കാരിൻ്റെ മാലിന്യം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വേസ്റ്റുകൾ നിക്ഷേപിക്കുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുവാനും  ബഡ്ജറ്റ് ലക്ഷ്യം കാണുന്നുണ്ട്.
أحدث أقدم