ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ചില സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

എറണാകുളം: വ്യാജവാർത്തകൡ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന നടൻ ഇന്നസെന്റ് മരണപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അദ്ദേഹം വ്യക്തമാക്കി
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും യന്ത്രസഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രിയിൽ നിന്നും ഇടവേള ബാബു അറിയിച്ചു. പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ ബുള്ളറ്റിനിലെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.

അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ എക്‌മോ ചികിത്സയിലാണ് ( എക്‌സ്ട്രകോർപോറിയൽ മെബ്രേൻ ഓക്‌സിജിനേഷൻ) അദ്ദേഹം. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിംഗ് നടക്കുന്നതിനാൽ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് തടയനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.
أحدث أقدم