മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. ഇ-മെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെ മുംബൈ പൊലീസാണ് പിടികൂടിയത്.
രാജസ്ഥാൻ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലൻ ഗ്രാമത്തിലെ സിയാഗോൺ കി ധനിയിൽ താമസക്കുന്ന ധക്കാട് രാം ബിഷ്‌ണോയ് (21) ആണ് അറസ്റ്റിലായത്.
ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസിൽ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര പൊലീസാണ് പ്രതിയെ ജോധ്പൂരിലെത്തി പിടികൂടിയത്. തുടർന്ന് ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി.