മീനടം മാത്തുപ്പടിക്ക് സമീപം വഴിയോരക്കാറ്റ് പദ്ധതിയുടെ ഇരിപ്പിടങ്ങളും ,അലങ്കാര ചെടികളും ,മീനടം വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു


✍️ ജോവാൻ മധുമല 
കോട്ടയം : മീനടം മാത്തുപ്പടിക്ക് സമീപം വഴിയോരക്കാറ്റ് പദ്ധതിയുടെ ഇരിപ്പിടങ്ങളും ,അലങ്കാര ചെടികളും ,മീനടം വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു ഇന്നലെ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച മൂന്ന് കോൺക്രീറ്റ് ബഞ്ചുകളും ,പൂച്ചെടികളുമാണ് നശിപ്പിക്കപ്പെട്ട നിലയിൽ രാവിലെ കണ്ടെത്തിയത്
ഇതോടൊപ്പം മീനടം വട്ടക്കാവ് ക്ഷേത്രത്തിലെ കൊടിമരത്തിലെ പതാകയും നശിപ്പിച്ചു ,ഈ ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ഇത്തരം സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടാനുള്ള നിയമ നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ പറഞ്ഞു പാമ്പാടി പോലീസിൽ നാട്ടുകാർ വിവരം അറിയിച്ചു തുടർ നടപടികൾക്ക് പഞ്ചായത്തിൻ്റെ പൂർണ്ണ പിൻതുണ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മോനിച്ചൻ കിഴക്കേടം പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post