കോട്ടയം: ഓട്ടന്‍ തുള്ളലില്‍ ഗിന്നസ് റെക്കോര്‍ഡിട്ട് കുറിച്ചിത്താനം ജയകുമാര്‍. 25 മണിക്കൂര്‍ 5 മിനിറ്റ് കൊണ്ട്, ഇരുപത്തി അയ്യായിരത്തോളം വരികളിലായി, ഗണപതി പ്രാതല്‍, കല്ല്യാണ സൗഗന്ധികം, രാമാനുചരിതം, കിരാതം, സന്താനഗോപാലം, രുക്മിണിസ്വയംവരം, ബകവധം തുടങ്ങിയ 13 ഓളം കഥകളാണ് ആടിത്തീര്‍ത്തത്.
കാരിപ്പടവത്തുകാവ് ദേവീക്ഷേത്രത്തിലെ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ അച്ഛന്‍ ജനാര്‍ദ്ദനന്റെയും അമ്മ നളിനിയുടെയും അനുഗ്രഹത്തോടെ ് തുളളല്‍ ആരംഭിച്ചത്. കലാമണ്ഡലം പ്രഭാകരനും പുന്നശേരി പ്രഭാകരനും ചേര്‍ന്ന് തുളളല്‍ വേദിയിലെ വിളക്കില്‍ ഭദ്രദീപം കൊളുത്തി. പെരുവ അഭിലാഷ്, ഷിനോജ് കാര്‍ത്തികേയന്‍, പാലാ മഹേഷ്, കോട്ടയം കൃഷ്ണകുമാര്‍ തുടങ്ങിയ 23 ഓളം കലാകാരന്മാര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
രണ്ടു വര്‍ഷത്തെ കഠിന പരിശീലനം നടത്തിയാണ് നേട്ടം കൈവരിച്ചത്. ദിവസവും 50 കിലോമീറ്ററുകള്‍ നടത്തം, യോഗ, ശ്വസന വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയ പരിശീലനം...
തുളളല്‍ 4 ക്യാമറകളിലായി പകര്‍ത്തി അയച്ചു നല്‍കണം. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് വിശ്രമ സമയം. കാണികളുടെ എണ്ണം 20 പേരില്‍ കുറയാതെ ഉണ്ടാവണം തുടങ്ങിയവയായിരുന്നു മാര്‍ഗ നിര്‍ദേശങ്ങള്‍.
ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ജയകുമാര്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഉള്‍പ്പെടെ എട്ടോളം അവാര്‍ഡുകളും നേടി. 35 വര്‍ഷമായി തുളളല്‍ രംഗത്ത് സജീവമായ ജയകുമാര്‍ അയ്യായിരം വേദികള്‍ പിന്നിട്ടു. പിന്തുണയുമായി ഭാര്യ സന്ധ്യയും മക്കള്‍ ശബരിനാഥും, സ്വാമിനാഥുമാണ്. ശബരിനാഥ് പത്താക്ലാസ് വിദ്യാര്‍ഥിയും സ്വാമിനാഥ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.