യു.കെയിൽ ജൂലിയൻ ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്ന. അനു ബിജു [29] നോർവിച്ചിൽ നിര്യാതയായി.


ലണ്ടൻ: ക്യാൻസർ ബാധിതയായിരുന്ന വയനാട് സ്വദേശിനി അനു ബിജു [29] യുകെ നോർവിച്ചിൽ നിര്യാതയായി. നോർവിച്ച് ജൂലിയൻ ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. 
ആലപ്പുഴ സ്വദേശി ബിജുമോൻ ആണ് ഭർത്താവ്, രണ്ടു മാസംമുൻപാണ് ക്യാൻസർ രോഗബാധ തിരിച്ചറിഞ്ഞത് രണ്ടു വയസുകാരൻ എയ്‌ഡൻ ഏകമകനാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചതായി ബന്ധുക്കൾ അറിയിച്ചു,

ക്യാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ബിജുവാണ് തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. രണ്ടു വയസുള്ള മകന്‍ എഡിനെ താലോലിച്ചു കൊതി തീരും മുന്നെയാണ് 29 വയസുകാരി അനുവിനെയും മരണം തട്ടിയെടുക്കുന്നത്. അതും രോഗനിര്‍ണയം നടത്തി മാസങ്ങള്‍ക്കകം മരണമെത്തി. രോഗം അതിന്റെ കാഠിന്യം കാട്ടിയ അവസ്ഥയിലാണ് തിരിച്ചറിയുന്നത്. 
'നഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് അധിക സമയമായിട്ടില്ല. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടാണ് അനു യുകെയില്‍ എത്തുന്നത്. 
വയനാട്ടുകാരിയായ അനു വിവാഹശേഷം ആലപ്പുഴയിലാണ് താമസം. യുകെയില്‍ പുതുമുഖങ്ങള്‍ ആയതിനാല്‍ ബിജുവിനും അധികമാരെയും പരിചയമില്ല. സംസ്കാര തിയതിയും മറ്റുവിവരങ്ങളും പിന്നീട് അറിയിക്കുമെന്നും കുടുംബം അറിയിച്ചു.വയനാട് മേപ്പാടി കുമരപ്പിള്ളിയിൽ തോമസ്,റൂബി ദമ്പതികളുടെ മകളാണ് അനു .
أحدث أقدم