15കാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം… പ്രതിക്ക് 22 വർഷം തടവ് ശിക്ഷയും പിഴയും ശിക്ഷ വിധിച്ച് കോടതി


പാലക്കാട്: പോക്സോ കേസിലെ പ്രതിക്ക് 22 വർഷം തടവ് ശിക്ഷയും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലടിക്കോട് 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കൊല്ലം സ്വദേശി ആദർശിനെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി കോടതി ആണ് 22 വർഷം തടവ് ശിക്ഷ വിധിച്ചത്.

പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിൽ പറയുന്നു. 21 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന്‍ 34 രേഖകൾ ഹജാരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വക്കേറ്റ് ദിവ്യലക്ഷ്മി എന്നിവർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി, നിഷ വിജയകുമാർ ഹാജരായി.
أحدث أقدم