തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറയിൽ കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്.
യാത്രക്കിടെ കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. റോഡിൽ വീണ കൃഷ്ണകുമാറിന്‍റെ ശരീരത്തിലൂടെ കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂട്ടിലേക്ക് പോകുകയായിരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു