സംസാരിച്ചുകൊണ്ടിരിക്കേ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം !!

മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോണിന്റെ ബാറ്ററിയാണ് കത്തി സ്‌ഫോടനമുണ്ടായത്. ഫോൺ ചാർജ് ചെയ്യവേ കോൾ സ്വീകരിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ചയാണ് ദയാറാം ബറോഡ് എന്നയാൾ അപകടത്തിൽ മരണപ്പെട്ടത്. ഇയാളുടെ ശരീരഭാഗങ്ങൾക്കേറ്റ സാരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയുടെ ഭാഗം ചിതറിയ നിലയിലാണ് കണ്ടെത്തിയത്.
ഏറെ നേരം വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ സുഹൃത്താണ് ദയാറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലഭാഗം തകർന്ന് ചിതറിക്കിടക്കുന്ന നിലയിലാണ് സുഹൃത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കഷ്ണങ്ങളും കണ്ടെടുത്തു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റ് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെയെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്ത് കൂടി ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ഇതുമായി അപകടത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
Previous Post Next Post