ഒറ്റക്കെട്ടായി നിക്കേണ്ട സമയമായി എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ . കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. സാഹചര്യം ഉപയോഗപ്പെടുത്താൻ കഴിയണം. പാർട്ടിയിൽ ഐക്യമില്ലെങ്കിൽ സാഹചര്യം എതിരാളിക്ക് അനുക്കൂലമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഒരുമിച്ച് ചർച്ച ചെയ്യേണ്ടതെല്ലാം പാർട്ടിക്കത്ത് ചർച്ച ചെയ്യാം. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള സമിതികളും വേദികളുമുണ്ട്. പൂർണമായും പാർട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഈ സന്ദർഭം കേരള ജനത ആഗ്രഹിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഫറൻസിന്റെ ഒരുമിച്ചുള്ള പോരാട്ടമാണ്. ആ പോരാട്ടത്തിൽ വില്ലൽ ഉണ്ടാകാൻ പാടില്ല. അങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.