കോട്ടയത്ത് സ്വന്തം തട്ടകത്തിൽ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി.



കോട്ടയം : കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി.
കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു പോരുമാക്കിയിലിന് 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷം.
ആകെ പോൾ ചെയ്ത 734
വോട്ടുകളിൽ യു ഡി എഫ് സ്ഥാനാർഥി ഷിബുവിന് 491 വോട്ടും എൽ ഡി എഫിലെ മാണി ഗ്രൂപ്പ് സ്ഥാനാർഥി ജോർജ് സി വി ക്ക് 209 വോട്ടും ബിജെപി യുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും ലഭിച്ചു.
മാണി ഗ്രൂപ്പിലെ തന്നെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കല്ലുപുരയുടെ നിര്യാണത്തെ തുടർന്നാണ് കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
أحدث أقدم