രാജാക്കാട് : മുതിരപ്പുഴയാറ്റിൽ എല്ലക്കല്ല് ഭാഗത്ത് വിനോദ സഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു.
തമിഴ്നാട് തിരുപ്പൂർ സ്വദേശി അബ്ദ്ദുള്ളയാണ് മരിച്ചത്. ചെന്നൈ സോഫ്റ്റ് വയർ കമ്പനിയിലെ 11 പേരടങ്ങുന്ന വിനോദ സഞ്ചാരികളിൽ ഒരാളാണ് അപകടത്തിൽപ്പെട്ട യുവാവ്.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽ വീണതാണ് മരിക്കാനിടയായതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.