കൊച്ചി : ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.
യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിൻ്റെ ഹർജിയിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജക്ക് യോഗ്യത ഇല്ല എന്നുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് നിർണായക വിധിയിലൂടെ ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയുണ്ടായി.