പകൽ 12 മുതൽ മൂന്ന് വരെ യാത്രക്കാർക്ക് സേവനം നൽകാൻ പഞ്ചായത്ത് ബസ്റ്റാൻഡിനുള്ളിൽ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. കഴിഞ്ഞദിവസം നടന്ന സഹകരണ ബാങ്ക് പ്രസിഡണ്ട്മാരുടെ ഓൺലൈൻ യോഗത്തിൽ മന്ത്രി വി എൻ വാസവൻ എല്ലാ ബാങ്കുകളും തണ്ണീർപന്തൽ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. യോഗത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയ് പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിഎം പ്രദീപ് ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എം മാത്യു ജോയിൻ ഡയറക്ടർ ഓഡിറ്റ് എസ് ജയശ്രീ പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് അനിൽ നൈനാൻ എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് വെള്ള വിതരണം നടത്തുന്നത്.