തേനിയിൽ കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറി; കോട്ടയം സ്വദേശികളായ രണ്ട് പേർ മരിച്ചു

അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ​ദൃശ്യം

 പ്രത്യേക ലേഖകൻ 

 തേനി : തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. തേനിയിലാണ് അപകടം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. 

മരിച്ച രണ്ട് പേർ കോട്ടയം തിരുവാതുക്കൽ സ്വദേശികളാണെന്നാണ് സൂചന. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ​

ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ തേനിയിലേക്ക് പോകുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തിൽ അല്ലിന​ഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم