ആലപ്പുഴ:സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്ന് ഭീഷണി സന്ദേശം. നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് മുന്നറിയിപ്പ്. കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്കാണ് ഭീഷണി. ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താൻ നിർദേശം നല്‍കി.ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോർത്ത് ലോക്കല്‍ സെക്രട്ടറി രതീശൻ മുന്നറിയിപ്പ് നല്‍കി .ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് എംവി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.
ജാഥയിൽ പങ്കെടുത്തില്ലെങ്കില്‍ ജോലിപോകും…ചുമട്ട് തൊഴിലാളികൾക്ക് ഭീഷണി…
ജോവാൻ മധുമല
0
Tags
Top Stories