കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഇരുപത്തിരണ്ടുകാരിയായ യുവതി.
കോഴിക്കോട് എലത്തൂര്‍ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസ് സംബന്ധിച്ച അറസ്റ്റ് ഭയന്ന് വീട്ടില്‍ വരാതിരുന്ന യുവതി രഹസ്യമായി സന്ദര്‍ശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യുവതി പിടിയിലായത്. 2022 ഡിസംബര്‍ 29ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം ചേവായൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഭവ ശേഷം വിദേശത്തായിരുന്ന ജെസ്‌ന രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്.
ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന സ്ത്രീയെ സ്വവർഗപ്രണയിനി(ഇംഗ്ലീഷ്: Lesbian) എന്ന് വിളിക്കുന്നു. ഇപ്പോൾ ലെസ്ബിയൻ സ്വഭാവം ഇൻഡ്യയിൽ കൂടി വരുന്നതായി വിദഗ്ദ്ധർ പറഞ്ഞു