തൃശൂർ/പാലക്കാട്: ചാലക്കുടി പരിയാരത്ത് കാർ അപകടത്തിൽ 2 സ്ത്രീകൾ മരിച്ചു. കാൽനട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിൻ്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുള്ള ഭാഗമാണിത്. തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ. ഇന്ന് രാവിലെ 5.45നാണ് അപകടം. ഉണ്ടായത്
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനടക്കം രണ്ടുപേർ മരിച്ചു
Jowan Madhumala
0
Tags
Top Stories