റോഡിൽ നിർമ്മാണ ജോലിക്കിടെ മണ്ണിനടിയിൽ പെട്ട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു.



മംഗളൂരു: റോഡിൽ നിർമ്മാണ ജോലിക്കിടെ മണ്ണിനടിയിൽ പെട്ട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം. ഉയർന്ന പ്രദേശത്തെ വീടിന് പിറകിൽ മതിലും വേലിയും നിർമ്മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളിൽ നാലു പേർ മണ്ണിടിയാൻ തുടങ്ങിയ ഉടൻ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മംഗളൂരു സുള്ള്യക്കടുത്ത് ഗുറുമ്പു ആലട്ടിയിലാണ് അപകടം. ഗഡക് മുണ്ടാർഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖർ റെഡ്ഡി (45), ഭാര്യ ശാന്ത (35), തിരിച്ചറിയാത്ത തൊഴിലാളി എന്നിവരാണ് മരിച്ചത്. തുറമുഖ മന്ത്രിയും സുള്ള്യ എംഎ‍ൽഎയുമായ എസ്. അങ്കാറ, തഹസിൽദാർ മഞ്ചുനാഥ്, താലൂക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫിസർ ഭവാനി ശങ്കർ, ടൗൺ പഞ്ചായത്ത് പ്രസിഡന്റ് വിനയ് കുമാർ കണ്ടട്ക്ക തുടങ്ങിയവർ സ്ഥലത്തെത്തി.
Previous Post Next Post