ചന്ദന മരങ്ങൾക്ക് കാവൽ നിന്ന ഫോറസ്റ്റ് വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് ജീവനക്കാരൻ മരിച്ചു. മറയൂർ പാമ്പൻ പാറ പാക്കുപറമ്പിൽ പിബി ബാബു(63) വാണ് മരിച്ചത്. മറയൂരിനടുത്ത് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. വനത്തിൽ നിരീക്ഷണാവശ്യത്തിനായി തയ്യാറാക്കിയ ഏറുമാടത്തിൽ നിന്ന് ഇദ്ദേഹം താഴെ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പിൽ താത്കാലിക ജീവനക്കാരനായിരുന്നു.
Previous Post Next Post