തിരുവനന്തപുരം : ലോകായുക്ത വിധിയില്‍ പ്രതികരണവുമായി ഹര്‍ജിക്കാരന്‍ ആര്‍.എസ് ശശികുമാര്‍. നിയമപോരാട്ടം തുടരുമെന്നും ലോകായുക്തയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നും ശശികുമാര്‍.
ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ലോകായുക്ത ഫുള്‍ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്ക് നീതി കിട്ടണം.
ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ
ഭാഗത്തു നിന്ന് ലോകായുക്തയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.