പത്തനംതിട്ട: ഷെഡിനു മുകളിലേക്ക് മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. ഈറപ്ലാക്കല് ജോയ്സ് ഫിലിപ്പിന്റെ കാറാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5.30ഓടെ പത്തനംതിട്ട – മൈലപ്ര റോഡില്‍ മോര് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ആണ് സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് മരം പിഴുത് വീണത്. വീട്ടുമുറ്റത്തെ കാര്‍ ഷെഡിനു മുകളിലായാണ് മരം വീണത്. തുടർന്ന്, ഷെഡ് തകര്‍ത്തു കൊണ്ട് കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു.