പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; എംപിമാര്‍ ഇന്ന് കറുപ്പണിഞ്ഞെത്തും; സ്പീക്കര്‍ വിശദീകരണം നല്‍കിയേക്കും




 ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. 

പാര്‍ട്ടി എംപിമാര്‍ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാകും പാര്‍ലമെന്റിലെത്തുക. പാര്‍ലമെന്റിലെ ഇരുസഭകളിലും രാഹുല്‍ഗാന്ധി വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ഇന്ന് വിശദീകരണം നല്‍കിയേക്കും. 

യൂത്ത് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യവ്യാപക പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു.  രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹസമവും സംഘടിപ്പിച്ചു. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കഗാന്ധി, മുകുള്‍ വാസ്‌നിക്, താരിഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുത്തു.


Previous Post Next Post