പഞ്ചസാര എന്ന വ്യാജേന. കടത്തിയത്.മൂന്നര ടൺ ഹാൻസ് കൈയോടെ പൊക്കി

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്. നിരോധിത പുകയില കൊണ്ടുവന്ന കർണാടക രജിസ്ട്രേഷൻ ലോറി എക്സൈസ് പിടിച്ചെടുത്തു. പഞ്ചസാര കടത്തുന്നുവെന്ന് വ്യാജേനയാണ് നിരോധിത പുകയില കടത്തിയത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാർ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയിൽ നിരോധിത പുകയില ചെക്പോസ്റ്റിൽ വച്ച് പിടിച്ചെടുത്തിരുന്നു

Previous Post Next Post