വീട്ടുമുറ്റത്തു നിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ

തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അഖിൽ എസ് (അനിൽ കുമാർ- 22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശരത് (22) എന്നിവരാണ് പിടിയിലായത്.
22 രാത്രി വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി. നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടിച്ചത്.

എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുചക്രവാഹന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ പുന്നപ്ര പോലീസിൻറെ രാത്രികാല പട്രോളിങ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ പ്രതികളെ പിടികൂടിയത്.
മോട്ടോർ സൈക്കിളിൽ ഇരുവരെയും പുന്നപ്രയിൽ വച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട് പോലീസ് സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു
Previous Post Next Post