കൊല്ലം സ്വദേശിയായ വർക്ക്ഷോപ്പ് ജീവനക്കാരൻ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ


 
 റിയാദ് : ഒരാഴ്ചയിലേറെയായി ജോലിക്ക് വരാതിരുന്ന കൊല്ലം സ്വദേശിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

 കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജൻ (39) ആണ് മരിച്ചത്.

റിയാദ് അൽ ഖലീജിൽ വർക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഈ മാസം അഞ്ച് വരെ നാട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. 

13ന് വർക്ക്ഷോപ്പിലെ സഹപ്രവർത്തകൻ റൂമിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല.

ഭാര്യ ടിന്റു സുഗതൻ. മക്കൾ: അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.

Previous Post Next Post