പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ചു,,,സംഭവത്തിന് ശേഷം ഇരയുടെ കുടുംബത്തിനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു



കൊല്ലം: കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനാണ് ആക്രമണം നടത്തിയത്. മർദനത്തിൽ പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഇരയെയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുക പതിവായിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പാറക്കല്ലുമായി ഇരയുടെ വീട്ടിലെത്തിയ പ്രതി അമ്മയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ വീട്ടമ്മയുടെ മുഖത്തും നെഞ്ചത്തും പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഇരയുടെ കുടുംബത്തിനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ പ്രതിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Previous Post Next Post