കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ താപനില കോട്ടയത്ത്.
ചൊവ്വാഴ്ച കോട്ടയം നഗരത്തിന് സമീപമുള്ള വടവാതൂരിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് - 39.4 ഡിഗ്രി സെൽഷ്യസ്.
പൂഞ്ഞാറാണ് തൊട്ടുപിന്നിൽ, 39.1. കോട്ടയം നഗരം - 37.2 . വൈക്കം- 38.2. കുമരകം- 35.6 എന്നിങ്ങനെയാണ് മറ്റുസ്ഥലങ്ങളിലെ താപനില.