മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി ഉപ്പുതറയില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി മരിച്ചു. കൈതപ്പതാല്‍ സ്വദേശിനി ലിജ, ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോം എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

രണ്ടുദിവസം മുന്‍പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു കുഞ്ഞിന്‍റെ മരണം. ഇതേത്തുടര്‍ന്ന് ലിജ മാനസിക വിഷമത്തിലായിരുന്നെന്നാണ് കുടുംബം പറയുന്നത്. രണ്ടുവര്‍ഷം മുന്‍പും ലിജയുടെ ഒരു കുഞ്ഞ് മരിച്ചിരുന്നു.

വീട്ടിലുണ്ടായിരുന്നവര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വീട്ടുകാര്‍ തിരിച്ചുവന്ന് നോക്കുമ്പോള്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ ചാടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Previous Post Next Post