നൂറനാട്: ബധിരയും മൂകയുമായ പെൺകുട്ടിയേ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പോലീസ് കൊട്ടാരത്തി മലയയിൽ രാജീവ് (46) ആണ് അറസ്റ്റില്‍ ആയത്. പെൺകുട്ടി പ്രസവിച്ച് ഇപ്പോൾ 4 മാസം പ്രായമുള്ള കുഞ്ഞുണ്ട്.
തന്നെ പീഡിപ്പിച്ച വ്യക്തി ആരെന്ന് പെണ്‍കുട്ടിക്ക് പറയാൻ സാധിക്കാതിരുന്നത് ഏറെ നാളായി കേസിനെ ബാധിച്ചിരുന്നു. ഒടുവിൽ സംശയിക്കുന്ന ആൾക്കാരിൽ ചിലരുടെ ഡിഎൻഎ പരിശോധനക്ക് വിടുകയായിരുന്നു. പൂർണ്ണമായും സംസാര ശേഷി ഇല്ലാതിരുന്ന പെൺകുട്ടിയുടെ ആംഗ്യ ഭാഷ കണക്കാക്കി 5ഓളം പേരേയായിരുന്നു പോലീസ് സംശയിച്ചത്.
ഇതിൽ ചില പുരുഷന്മാർ തങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ രക്തസാമ്പിൾ എടുത്ത് സംശയിക്കുന്നവരുടെ സാമ്പിളും ശേഖരിച്ച് ഡിഎൻഎ ടെസ്റ്റിനായി അയച്ചു. ഡിഎൻഎ ടെസ്റ്റിലാണ് കുഞ്ഞ് രാജീവന്റേതാണെന്ന് തിരിച്ചറിയുന്നത്.