വീട് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്: യുവതിയും യുവാവും അറസ്റ്റിൽ



 മലപ്പുറം : പൊന്നാനിയില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. 

നാല് സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം.

പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

 ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്.

Previous Post Next Post