✍️ജോവാൻ മധുമല
പാമ്പാടി :പാമ്പാടി അണ്ണാടി വയലിൽ ഭൂമാഫിയ ഒരേക്കർ കണ്ടം മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നു നേരിടേണ്ടി വരുന്നത് വൻ പരിസ്ഥിതി പ്രശ്നങ്ങളും ജലക്ഷാമവും ഭൂമാഫിയായിക്ക് ഒത്താശ ചെയ്ത് രാഷ്ട്രീയ നേതാക്കൾ പിന്നിലുണ്ടെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു
കാലങ്ങളായി കണ്ടമായിരുന്ന സ്ഥലമാണ് ഇത് ഇതിനോടകം ആയിരത്തിൽപ്പരം ലോഡ് മണ്ണ് ഇറക്കിക്കഴിഞ്ഞു ,ഇത്രയും കണ്ടിട്ടും അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് , ഇത് മണ്ണടിച്ച് നികത്തി പ്ലോട്ടുകളാക്കി വിൽക്കുകയാണ് ഭൂമാഫിയയുടെ ലക്ഷ്യം
ഏതോ ഫാക്ടറി പ്രോജക്ടിൻ്റെ മറവിലാണ് ഇവർ ഇത്തരത്തിൽ അനുമതി വാങ്ങിയതെന്ന് ആക്ഷേപം ഉണ്ട് നിരന്തരം മണ്ണുമായി വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത് അപകട ഭീഷണി ഉയർത്തുന്നു പെടിശല്യം രൂക്ഷമാണ് കണ്ടം നികത്തുന്നതിന് എതിരെ ഒരു കൂട്ടം നാട്ടുകാർ സംഘടിച്ച് മുന്നോട്ട് വന്നിട്ടുണ്ട് കളക്ടർ അടക്കം ഉള്ളവർക്ക് പരാതി നൽകാനാണ് തീരുമാനം
ഇത്തരത്തിൽ ഭൂമാഫിയയെ ചലിപ്പിക്കുന്നത് നാട്ടിലെ ചില പ്രദേശിക നേതാക്കൾ ആണെന്ന് നാട്ടുകാർ ആരോപിച്ചു ,ഇനി ഇവിടെ പണി തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് പരിസ്ഥിതി പ്രവർത്തകനായ സാജു വേലനിലം പറഞ്ഞു ശനിയാഴ്ച്ച ഇതിൻ്റെ സൂചനാ സമരം ആരംഭിക്കാൻ തയ്യാറാകുമെന്നും അദ്ധേഹം പറഞ്ഞു
അതേ സമയം ജനങ്ങളുടെ പ്രതിഷേധം ഏതുവിധേനയും തണുപ്പിക്കാൻ ചില ചോട്ടാ നേതാക്കൾ രംഗത്ത് ഉണ്ടെന്നാണ് ചില സൂചനകൾ ,പൊട്ടന് ലോട്ടറി കിട്ടിയതുപോലെ പെട്ടന്ന് രാഷ്ട്രീയത്തിൽ എത്തുകയും തുടർന്ന് രാഷ്ട്രീയം തൊഴിലാക്കുകയും ചെയ്ത അവരെക്കുറിച്ച് അടുത്ത ഭാഗത്തിൽ വായിക്കാം
( തുടരും )