ലൈഫ് മിഷൻ അഴിമതി കേസ് :സി എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും


 തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും.

രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്.
Previous Post Next Post