ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.




അടൂർ : ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വാദേശി സാംബൻ(46) ആണ് മരിച്ചത്. അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു അപകടം. അപ്രതീക്ഷിതമായ് തടി കഷ്ണങ്ങളിൽ ഒന്ന് തെറിച്ച് സാമ്പൻറെ ദേഹത്തു പതിക്കുകയായിരുന്നു. നിലത്ത്‌ വീണ സാംബനെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ഉടൻ തന്നെ അടൂരിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. വയോധികയായ അമ്മയും ഭാര്യയും 3 മക്കളും അടങ്ങിയ നിർധന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു സാംബൻ. സുനിതയാണ് ഭാര്യ. ശ്യാം, ശരത്, ശരൺഎന്നിവർ മക്കളാണ്.
Previous Post Next Post