ആലാംപള്ളിയിൽ മനുഷ്യ ജീവന് ഭീഷണിയായി സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്


✍🏻 ജോവാൻ മധുമല 

പാമ്പാടി :ആലാംപള്ളിയിൽ മനുഷ്യ ജീവന് ഭീഷണിയായി സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ജനങ്ങൾക്ക് തലവേദനയാകുന്നു 
ആലാമ്പള്ളി കവലയിൽ  കിഴക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശേരിഭാഗത്തേയ്ക്ക് തിരിയുന്ന വളവിലാണ് അപകടകരമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് .  ചിലർ രാവിലെ 8 മണിക്ക് പാർക്ക് ചെയ്തിട്ടു പോകുന്ന വാഹനങ്ങൾ രാത്രി വന്നാണ് തിരികെ എടുക്കുന്നത് കാർ പാർക്കു ചെയ്യുന്നതാവട്ടെ റോഡിലും ,!  നിരവധി അപകടങ്ങൾ തുടർക്കഥയായ ഈ ഭാഗത്തെ അനധികൃത പാർക്കിംഗ് പോലീസ് അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത രീതിയിലാണ് പാർക്ക് ചെയ്യുന്നത്
മുൻകാലങ്ങളിൽ അനധികൃത പാർക്കിംഗിന് പാമ്പാടി പോലീസ് ഫൈൻ ഈടാക്കിയിരുന്നു അനധികൃത പാർക്കിംഗിന് വീണ്ടും ഫൈൻ ഈടാക്കിയാൽ  ഒരു പരിധി വരെ ഈ പ്രശ്നം  മാറ്റിയെടുക്കാമെന്നാണ് നാട്ടുകാർ പറയുന്നത്
Previous Post Next Post