കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം.
നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽസ് ഗ്രൂപ്പായ ജയലക്ഷ്മി ടെക്സ്റ്റൈൽസ് പ്രവർത്തിച്ചുവന്നിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ന് രാവിലെ ആറേകാലോടെയാണ് തീ പിടിച്ചത് കണ്ടെത്തിയത്.
കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ കിടന്ന രണ്ട് കാറുകൾ കത്തി നശിച്ചു.