പത്തനംതിട്ട അടൂരിൽ വള വാങ്ങാൻ എന്ന വ്യാജേന സ്വർണ്ണ കടയിൽ എത്തി കടയിൽ നിന്ന് നെക്ലസുമായി ഇറങ്ങി ഓടി യുവാവ്. അടൂർ സെൻട്രൽ ജംഗ്ഷനിലെ മുഗൾ ജ്വല്ലറിയിൽ നിന്നാണ് യുവാവ് നെക്ലസുമായി ഇറങ്ങി ഓടിയത്.
നെക്ലസ് മോഷ്ടിച്ചുകൊണ്ട് യുവാവ് ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പോലീസ് അന്വേഷണത്തിലാണ്.ഉടൻ തന്നെ പ്രതിയെ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.