തൃശൂർ: ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വർഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. രോഗിയിൽ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ആഷിക്കിൽ നിന്ന് ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ കൈക്കൂലി ചോദിച്ചതാണ് ഇരുവർക്കും കുരുക്കായത്. ആഷിക്ക് ഉടൻതന്നെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഡോക്ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് ഫിനാഫ്തലിൻ പൗഡർ മുക്കി നൽകുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടർമാർ പിടിയിലായത്.