ട്രെയിലർ ലോറി നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു.. ഡ്രൈവർക്ക് സാരമായ പരുക്ക്

അങ്കമാലി: ദേശീയപാതയിൽ അങ്കമാലിക്ക് സമീപം കോതകുളങ്ങരയിൽ നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പൊലീസ് ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Previous Post Next Post