സംഗീത സംവിധായകൻ തിരുവഞ്ചൂർ ലാളത്ത് താഴത്ത് എൽ.പി. പ്രഭാകരൻ അന്തരിച്ചു



 കോട്ടയം : ഒട്ടേറെ മലയാളഗാനങ്ങൾക്ക് സംഗീതം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ തിരുവഞ്ചൂർ ലാളത്ത് എൽ.പി.പ്രഭാകരൻ (രാജു സാർ - 76) അന്തരിച്ചു.

 ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരനായിരുന്നു. ആകാശവാണിയിലെ പ്രോഗ്രാം കഴിഞ്ഞ് ഐ എസ് ആർ ഒയിൽ ജോലിയുള്ള മകൻ ആനന്ദിൻ്റെ തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യവേ ഒല്ലൂരിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു.

 അവിടെ ഇറങ്ങി റെയിൽവേ പോലീസിനോട് വിവരം പറഞ്ഞു. റെയിൽവേ പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഭാര്യ ഉഷ. മക്കൾ: ആനന്ദ്, അനൂപ്. 

സംസ്കാരം പോലീസ് നടപടികൾക്ക് ശേഷം തിരുവഞ്ചൂരിലെ കുടുംബ വീട്ടിൽ.
Previous Post Next Post