മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ഒരു ഫ്ളക്സ് ബോർഡ് ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് വൈറൽ ഫ്ളക്സിലുള്ളത്. പിണറായി വിജയന്റെ ഫോട്ടോയാണ് ഇതിനോടൊപ്പം നൽകിയിരിക്കുന്നത്. അന്നത്തിന് പകരം, തൽക്കാലം കുറച്ച് ശുദ്ധവായു എങ്കിലും കിട്ടിയാൽ മതിയായിരുന്നു ‘പിണറായി ദൈവമേ…’ എന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നുയർന്ന പുകയും അതിനെ തുടർന്ന് കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. ബ്രഹ്മപുരത്തെ വിഷപ്പുകയിൽ ഉരിയാടാതെ, മൗനം പാലിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ ദൈവമെന്നും പരിഹാസമുയരുന്നു.